Sunday, 15 July 2012

നിലംബൂര്‍ - ഷോര്‍ണൂര്‍ ട്രെയിന്‍ അട്ടിമറി ,,,അന്വേഷണം വഴിമുട്ടി .

break pipe







2010 ജൂലായ്‌ 08 നാണു കേരളത്തെ നടുക്കിയ നിലംബൂര്‍ - ഷോര്‍ണൂര്‍ ട്രെയിന്‍ അട്ടിമറി സംഭവം നടന്നത് .ട്രെയിന്‍ രാത്രി സ്റ്റേഷനില്‍ എത്തി നിര്‍ത്തിയിട്ട ശേഷമാണു ട്രെയിനിന്റെ ബ്രെയ്ക്ക് പൈപ്പില്‍ 20 ഓളം സ്ഥലത്ത് hacksaw  blade കൊണ്ട് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍   അക്രമകാരികള്‍ മുറിവുകളുണ്ടാക്കിയത്.ഇത്തരത്തിലുള്ള ഒരു ട്രെയിന്‍ അട്ടിമറി ശ്രമം റെയില്‍വേ ഡിവിഷന്‍ ചരിത്രത്തില്‍ ആദ്യത്തേത് ആണെന്ന് അന്നത്തെ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ s k raina അഭിപ്രായപ്പെട്ടിരുന്നു .എഞ്ചിന്‍ ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് അന്ന് വന്‍ ദുരന്തം ഒഴിവായത്

   രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന ഈ സംഭവത്തെ വളരെ ഗൌരവത്തോടെ തന്നെയാണ് ആദ്യം പോലീസും രാഷ്ട്രീയക്കാരുമൊക്കെ എടുത്തത്.എന്നാല്‍ ഈ സംഭവം കഴിഞ്ഞിട്ട് ഏകദേശം രണ്ടു വര്ഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ടു പോലീസിനു ആരെയും ഇതുവരെ പ്രതിയായി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.മാവോഴിസ്ട്കാര്‍ക്കെതിരെ അന്ന്വേഷണം നടത്തിയെങ്കിലും ആ വഴിക്കും യാതൊരു   തുമ്പും പോലീസിനു ലഭിച്ചിട്ടില്ല .
         
     കേരള പോലീസിന്റെ കാര്യക്ഷമതക്കെതിരെ ചോദ്യങ്ങള്‍ ഉയരുന്ന സന്ദര്‍ഭത്തിലാണ് ഈ വര്‍ത്തമാന കാലത്ത് ഒട്ടേറെ പ്രസിദ്ധി നേടിയ ടി പി വധക്കേസിലെ എല്ലാ പ്രതികളെയും 2 മാസം കൊണ്ട് പോലിസ് വളരെ ശാസ്ത്രീയമായി തന്നെ പിടികുടിയത് . കൊടി സുനി അടക്കമുള്ള പ്രതികളെ പിടികുടാന്‍ പോലിസ് എല്ലാ വിധ സാങ്കേതിക വിദ്യകളും പ്രയോകിച്ചു. ടി പി വധത്തിനു ശേഷം കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങള്‍ കഴിഞ്ഞ 2  മാസത്തോളമായി ഈ സംഭവത്തെ വിടാതെ പിന്തുടരുകഴായിരുന്നു ,അതിന്റെ കു‌ടെ ഫലമായിട്ടാണ് കുറ്റം നടത്തി 50 ദിവസത്തിനുള്ളില്‍ തന്നെ എല്ലാ പ്രതികളെയും പിടികുടന്‍ പോലീസിനു സാധിച്ചത്.മാത്രമല്ല രാഷ്ട്രീയ നേതാക്കളും ഈ കൊലപാതകത്തെ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം ആണെന്ന രീതിയിലാണ്‌ കണ്ടത് .എത്ര ഒഴിഞ്ഞു മാറിയാലും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന cpim നെതിരെയുള്ള വജ്രായുധമായി മറ്റു പാര്‍ട്ടിക്കാര്‍ ഇതിനെ എടുക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഭരണപക്ഷം പരിപുര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്തതിനാല്‍ ടി പി വധക്കേസ് അന്വേഷണത്തില്‍ കേരള പോലീസിനു കാര്യമായ വെല്ലുവിളികള്‍ ഒന്നും തന്നെ ഉണ്ടായില്ല .

   എന്നാല്‍ കേവലം ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും നാനഭാഗത്തുള്ള ജന വിഭാഗവങ്ങളും എല്ലാം എടുത്ത കര്‍ശന നിലപാടിന്റെ ഒരംശം എങ്കിലും മേല്‍പ്പറിഞ്ഞ ട്രെയിന്‍ അട്ടിമറി സംഭവത്തിന്‌ കൊടുത്തിരുന്ന് എങ്കില്‍ ആ കേസിന്റെ അവസ്ഥ ഇത്രയും പരിതാപകരം ആവില്ലായിരുന്നു.

No comments:

Post a Comment