Monday, 5 August 2019

കുറഞ്ഞ ചെലവിൽ ഉത്തരേന്ത്യ യിലേക്ക്

കുറഞ്ഞ ചെലവിൽ ഉത്തരേന്ത്യ യിലേക്ക്
യാത്ര വിവരണം അല്ല,കിലോമീറ്ററുകളോളം നടന്നും രാത്രി താമസം ബസിലും ട്രെയിനിലും തീവണ്ടിയാപ്പീസുകളിലും ആക്കിയും ചെലവ് തീരെ കുറച്ച് ഞാൻ ഒറ്റക്ക് നടത്തിയ ഉത്തരേന്ത്യൻ യാത്രയിൽ നിന്ന് മനസ്സിലായ ചില കാര്യങ്ങളിൽ പങ്ക് വെക്കുകയാണ്.കുറഞ്ഞ് ചെലവിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളവർ മാത്രം തുടർന്നങ്ങോട്ട് വായിക്കുക.
*****മുന്നൊരുക്കം*****
ആദ്യം റൂട്ട് തീരുമാനിച്ചു.kozhikode-അജ്മീർ - ജയ്പൂർ - ഡൽഹി - ആഗ്ര -- കോഴിക്കോട്
ഇത് വരെ ദീർഘ ദൂര ട്രെയിൻ യാത്ര നടത്താത്തതിനാൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു.ടിക്കറ്റ് എങ്ങനെ എടുക്കാം,റിസർവേഷൻ,തത്കാൽ,സ്ലീപ്പർ കോച്ചിൽ ഇരിക്കാനും കിടക്കാനും വെവ്വേറെ സീറ്റ് ആണോ,ടോയ്‌ലറ്റ്,ഭക്ഷണം എന്ന് വേണ്ട ഒരുപാട് സംശയങ്ങൾ.സഞ്ചാരി ട്രാവൽ ഫോറത്തിൽ നിന്ന് കുറെ വിവരങ്ങൾ ലഭിച്ചു.fb സുഹൃത്തുക്കൾ സഹായിച്ചു.കൂട്ടത്തിൽ എടുത്ത് പറയേണ്ടത് ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത Muhammed Shakir ബ്രോ ആണ്. യാത്ര തുടങ്ങി അവസാനിക്കുന്നത് വരെ കൃത്യമായ നിർദേശങ്ങൾ തന്നു,തത്കാൽ ടിക്കറ്റ് ഓൺലൈനിൽ എടുക്കാൻ സഹായിച്ചു.shaaakir ബായ് ഇങ്ങൾ മുത്താണ്
സ്ലീപ്പർ കോച്ച് ആണ് നല്ലത്,മുൻകൂട്ടി റിസർവ് ചെയ്യുക.പെട്ടെന്നുള്ള യാത്ര ആണെങ്കിൽ റിസർവേഷൻ കിട്ടില്ല. അപ്പോൾ തത്കാൽ എടുക്കാം.യാത്ര ചെയ്യുന്ന ദിവസത്തിന്റെ തൊട്ടു തലേ ദിവസം 11 മണിക്ക് എല്ലാ സ്റ്റേഷനിൽ നിന്നും തത്കാൽ എടുക്കാം.അതെ സമയം തന്നെ ഓൺലൈനിൽ ലഭ്യമാകും.രണ്ട് മൂന്ന് മിനിറ്റിനുള്ളിൽ സീറ്റ് ഒക്കെ തീരുമെന്നതിനാൽ അതിലും ചില തന്ത്രങ്ങൾ പ്രയോഗിക്കണം.
നല്ല നെറ്റ് സ്പീഡ് ഉള്ള സ്ഥലത്ത് ഇരുന്നു ക്യാഷ് paytm ലോ മറ്റോ ഇട്ട് set ആക്കി ഇരിക്കുക.സ്റ്റേഷനിൽ നിൽക്കുന്നതിനെക്കാൽ നല്ലത് ഓൺലൈൻ തന്നെയാണ്.പോകുന്ന സ്ഥലത്തിന്റെ തൊട്ടപ്പുറത്തെ അതികമാരും ഇല്ലാത്ത സ്റോപിന്റെ പേര് കൊടുത്താലും കിട്ടാൻ സാധ്യതയുണ്ട്.
ഇനി അത് കിട്ടിയില്ലെങ്കിൽ ആ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് വെച്ച് സ്ലീപ്പർ ക്ലാസ്സിൽ കയറുക. എസി ഒഴികെ ഏത് കോച്ചിലും ഇത്തരക്കാർക്ക് കയറാം.ttr വരുമ്പോൾ ടിക്കറ്റ് കൊടുത്ത് seat ആവശ്യപ്പെടുക.ഒഴിവുണ്ടെങ്കിൽ മൂപ്പർ സീറ്റ് ഒപ്പിച്ച് തരും
അതും ശരിയായില്ലെങ്കിൽ ആളൊഴിഞ്ഞ സീറ്റുകളിൽ മാറി മാറി ഇരുന്ന് യാത്ര ചെയ്യാം.ലോക്കൽ ക്ലാസ്സിൽ തിക്കി തിരക്കി യാത്ര ചെയ്യുന്നതിലും എത്രയോ ഭേദം ആണിത്.
ചില സ്ഥലങ്ങലിലേക്ക്‌ ആഴ്ചയിൽ ഒരു ട്രെയിൻ മാത്രമേ ഉള്ളൂ,അവിടേക്ക് ടിക്കറ്റ് കിട്ടാൻ കുറച്ച് ബുദ്ധിമുട്ടും ആണ്.എപ്പോൾ സ്ഥിരമായി ട്രെയിൻ പോകുന്ന അതിനടുത്തുള്ള സ്ഥലത്തേക്ക് ടിക്കറ്റ് എടുത്ത് അവിടുന്ന് മാറി കയറുക.ഞാൻ അജ്മീരിലേക്ക്‌ പോകുമ്പോൾ ആദ്യം രാജസ്ഥാനിലെ കോട്ടയിലേക്ക് ടിക്കറ്റ് എടുത്ത് അവിടന്ന് അജ്മീരിലേക്ക്‌ പോയതാണ്
**ട്രെയിനിലെ ഭക്ഷണം****
ഒറ്റവാക്കിൽ പറഞ്ഞാൽ പരിതാപകരം .തുടക്കത്തിലേ ആവേശത്തിൽ ഞാൻ ഒരു മുട്ട ബിരിയാണി വാങ്ങിയത് ഓർമ്മയുണ്ട്.രണ്ട് പുഴുങ്ങിയ മുട്ട ഒഴികെ ബാക്കി ഒന്നും കഴിക്കാൻ പറ്റിയില്ല,അങ്ങനെ 80 രൂപ കൊടുത്ത് രണ്ട് പുഴുങ്ങിയ മുട്ട തിന്നേണ്ട അവസ്ഥ വന്നു.അത് കൊണ്ട് യാത്ര ചെയ്യുമ്പോൾ ഭക്ഷണം ഒന്ന് ക്രമീകരിക്കണം
ആദ്യമായി ഭക്ഷണത്തിന് സമയം നിശ്ചയിക്കുക
ചായക്കാരൻ എപ്പോഴും വന്നു കൊണ്ടിരിക്കും,പക്ഷേ നമ്മൾ രാവിലെയും വൈകിട്ടും മാത്രം ചായ വാങ്ങി കുടിക്കുക( സാധാരണ അങ്ങനെ അല്ലേ,ട്രെയിനിൽ പോകുമ്പോൾ മാത്രം പിന്നെന്തിന് ഇടക്കിടക്ക് ചായ കുടിക്കണം!!?)
ട്രെയിൻ ഓരോ സ്ഥലത്ത് എത്തുമ്പോഴും അവിടുത്തെ ബക്ഷണമാകും ട്രെയിനിൽ ലഭ്യമാകുക,(താലി പോലുള്ള ഭക്ഷണം ഒഴിച്ചാൽ).എല്ലാം നമുക്ക് ഇഷ്ടപ്പെടണം എന്നില്ല, വിലയും അതികമാകും.
ട്രെയിൻ കാസർഗോഡ് വിട്ട് മഹാരാഷ്ട്ര അതിർത്തി കഴിയുന്നത് വരെ വട പാവ് കിട്ടും.രണ്ട് മസാല ബോണ്ട,രണ്ട് ബൺ,രണ്ട് പച്ചമുളക്,ചിലപ്പോ കുറച്ച് മസാല പൊടിയും.20 രൂപയാണ്.
ബ്രേക്ക് ഫാസ്റ്റ് ആയും രാത്രി ഭക്ഷണമായും ഇത് കഴിക്കാം.വിശപ്പ് പോകും.ഇല്ലെങ്കിൽ ഒന്ന് കൂടെ വാങ്ങുക.ഉച്ചക്ക് വേണമെങ്കിൽ മാറ്റി പിടിക്കാം
ഗുജറാത്ത് മുതൽ ഡൽഹി വരെ പൂരി സബ്ജി കിട്ടും,6 അല്ലെങ്കിൽ 8 ചെറിയ പൂരി,potato കറി,മുളക് പൊരിച്ചത്.അതിനും 20 രൂപയെ ആകുള്ളു.
ഡൽഹി,ആഗ്ര തുടങ്ങിയ ഉത്തരേന്ത്യൻ സ്റ്റേഷനുകളിൽ ബ്രഡ് പൊരിച്ചതും കിട്ടും,രണ്ട് ബ്രഡ്,പച്ചമുളക് ചട്ട്‌നി.20 രൂപ
പോകുമ്പോൾ രണ്ട് ലിറ്ററിന്റെ വെള്ള കുപ്പി കയ്യിൽ കരുതുക.എല്ലാ പ്രധാന സ്റ്റേഷനുകളിലും തണുത്ത വെള്ളം കുപ്പിയിൽ നിറച്ച് കിട്ടും.ലിറ്ററിന് അഞ്ചു രൂപ.നല്ല ശുദ്ധമായ വെള്ളമായിരിക്കും.ഒരു പക്ഷേ 15 ഉം 20 ഉം കൊടുത്ത് നമ്മൾ വാങ്ങുന്ന റെയിൽ നീരിനേക്കാൽ ശുദ്ധമായത്.
ദാഹിക്കുമ്പോൾ വെള്ളം മാത്രം കുടിക്കുക,വീണ്ടും വീണ്ടും കുടിക്കുക.
വിശപ്പ് ഒരു പരിധി വരെ ഈ വെള്ളമടി തടഞ്ഞു നിർത്തും.
പോകുമ്പോൾ ഒന്നോ രണ്ടോ പാക്കറ്റ് ബിസ്കറ്റ് കരുതുക.രാവിലെയും വൈകിട്ടും ചായക്ക് കടി പ്രത്യേകം വാങ്ങിക്കണ്ട.
ട്രെയിനിൽ നിന്ന് കിട്ടുന്ന ചായക്ക് 8 രൂപ മാത്രമേ ഉള്ളൂ എന്ന് പലർക്കും അറിയില്ല.10 രൂപ കൊടുത്താൽ ചായയുടെ കൂടെ രണ്ട് ബിസ്കറ്റ് കൂടെ അവർ തരണം.കിട്ടിയില്ലെങ്കിൽ ചോദിച്ച് വാങ്ങുക.
പകൽ സമയം പുറം കാഴ്ചകൾ നന്നായി ആസ്വദിക്കുക,രാത്രി നേരത്തെ കിടക്കുക
ഇങ്ങനെ ഒക്കെ ആയാൽ ഒരു ദിവസം ട്രെയിനിലെ ഭക്ഷണത്തിന്100 രൂപയിൽ തായെ മാത്രമേ ആകുള്ളു. ബഡ്ജറ്റ് 100 രൂപ ആക്കി സെറ്റ് ചെയ്യുക.
താലി പോലുള്ള ഭക്ഷണം അത്യാവശ്യം നല്ലതാണ്.പക്ഷേ ഒരു താലിക്ക്‌ 80 മുതൽ 160 രൂപ വരെ ആകും.നമ്മുടെ ബഡ്ജറ്റ് ഒക്കെ തെറ്റും
***നഗരത്തിലെ കറക്കം****
ട്രെയിനിറങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടലാണ് അടുത്ത പണി.ട്രെയിൻ ഇറങ്ങുമ്പോൾ തന്നെ ഓട്ടോ,സൈക്കിൾ റിക്ഷ,ടാക്സി തുടങ്ങിയ ടീമുകൾ നമ്മളെ വലിച്ച് കൊണ്ട് പോകും.ഇത്തരം വാഹനങ്ങളെ പരമാവധി ഒഴിവാക്കുക
നടക്കുക...നടക്കുക..വീണ്ടും വീണ്ടും നടക്കുക
സ്റ്റേഷനിൽ നിന്ന് അധിക ദൂരമൊന്നും ഉണ്ടാകില്ല. മാപ് നോക്കി വഴി മനസ്സിലാക്കി നടത്തം തുടങ്ങുക.ഫോൺ ഉപയോഗിക്കാൻ പറ്റുന്നില്ലെങ്കിൽ ആരോടെങ്കിലും ചോദിക്കുക.ദയവ് ചെയ്ത് രിക്ഷക്കാരോട് വഴി ചോദിക്കരുത്.ചോദിച്ചാൽ പെട്ട്‌.
ആഗ്ര സ്റ്റേഷനിൽ നിന്ന് താജ് മഹലിലേക്ക്‌ ഏകദേശം 9 കിലോ മീറ്റർ ഞാൻ നടന്നാണ് പോയത്.നടക്കുമ്പോൾ നമ്മുടെ ബാഗ് ഒരു ബുദ്ധിമുട്ടാകും.അതിനുള്ള വഴി പിന്നീട് പറയാം.
നടക്കാൻ തീരെ വയ്യെങ്കിൽ രിക്ഷക്കാരോട് ആദ്യം എത്ര രൂപ ആകും എന്ന് ചോദിക്കുക.നന്നായി വിലപേശുക.
സമയമില്ലാത്തതിനാൽ ഞാൻ ജയ്പൂർ മുഴുവൻ രിക്ഷയിലാൻ കരങ്ങിയത്.എല്ലാ സ്ഥലങ്ങളും കാണിക്കാൻ എന്നോട് ആദ്യം 600 പറഞ്ഞു.ഞാൻ 100 രൂപയും.അവസാനം കുറഞ്ഞ് കുറഞ്ഞ് 150 ഇൽ എത്തിയപ്പോയാൻ ഞാൻ സമ്മതിച്ചത്.
രാത്രി 8 മണി വരെ കറങ്ങിയപ്പോൾ 150 തീരെ കുറവെന്ന് തോന്നി കൂടുതൽ കൊടുത്തു.അവരുടെ അധ്വാനതിനെയും മാനിക്കണമെല്ലോ....
**** താമസം*****
ഹോട്ടലുകളിലെ താമസത്തിനാണ് സാധാരണ നല്ല ഒരു സംഖ്യ ചെലവാകുക.അതിനു ഞാൻ ചെയ്ത പണി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര പരമാവധി രാത്രിയിൽ ആക്കി എന്നതാണ്.ട്രെയിനിലും ബസിലും കയറി നന്നായി ഉറങ്ങാം.ചില സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അതികം ദൂരമുണ്ടാകില്ല, അപ്പോൾ യാത്ര പരമാവധി വൈകിപ്പിക്കുക.നേരത്തെ സ്റ്റേഷനുകളിൽ എത്തിയാൽ അവിടെ എവിടെ എങ്കിലും ചുരുണ്ട് കൂടെണ്ടി വരും.
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും refreshment സൗകര്യം ഉണ്ടാകും.പല്ല് തേപ്പും കുളിയും(നിർബന്ധമില്ല) മറ്റു പ്രഭാത കൃത്യങ്ങളും അവിടെ നിന്നാക്കുക .ഉത്തരേന്ത്യക്കാരെ കക്കൂസിന്റെ കാര്യത്തിൽ നമ്മൾ കളിയാക്കുമെങ്കിലും സ്റ്റേഷനുകളിലെ കക്കൂസുകളിൽ വലിയ വൃത്തികേടോന്നും ഉണ്ടാവാറില്ല.
സ്ഥലങ്ങൾ നടന്നു കാണാൻ തീരുമാനിച്ചതിനാൽ വാട്ടർ ബോട്ടിലും മൊബൈലും പവർ ബാങ്കും മാത്രമെടുത്ത് ബാഗ് ചെറിയ ലോക്ക് വാങ്ങി പൂട്ടി ക്ലോക്ക് റൂമിൽ ഏൽപ്പിക്കുക.10 രൂപയോ മറ്റോ ആവുള്ളു.ഒരു ദിവസം മുഴുവൻ ബാഗ് അതിൽ വെക്കാം.
ഒരിക്കൽ കൂടി ,,,ബാഗ് ലോക്ക് ചെയ്യാൻ മറക്കരുത്.
റെയിൽവേ സ്റ്റേഷനിൽ ഫോൺ ചാർജ് ചെയ്ത് സ്ഥലങ്ങൾ കാണാൻ ഇറങ്ങാം.
മേൽപറഞ്ഞ കാര്യം നടത്താൻ ബുദ്ധിമുട്ട് ആണെങ്കിൽ റൂമുകൾ ട്രാവൽ ആപ്പുകൾ വഴി ബുക്ക് ചെയ്യുക.goibibo,make my trip തുടങ്ങിയ ആപ്പ് കളിൽ നല്ല ഓഫറുകൾ ലഭ്യമാകും.
കൂട്ടത്തിൽ irctc,rail yaathri തുടങ്ങിയ ആപ്പുകൾ കൂടി ഇൻസ്റ്റാൾ ചെയ്താൽ കാര്യങ്ങൽ കുറച്ച് കൂടി എളുപ്പമാകും.
അതും നടന്നില്ലെങ്കിൽ നേരിട്ട് പോയി വില പേശി രൂമെടുക്കുക.എല്ലാ സ്ഥലങ്ങളിലും 300,400,500 രൂപ വരെയുള്ള റൂമുകൾ ലഭ്യമാകും.
*** മറ്റു വിവരങ്ങൾ**
ഓരോ സഞ്ചാര കേന്ദ്രത്തിലും കയറുന്നതിന് മൂമ്പ്‌ അതിനെ പറ്റി നെറ്റിൽ തപ്പിയോ അല്ലാതെയോ കൃത്യമായ വിവരങ്ങൾ മനസ്സിലാക്കുക. അപ്പോൾ ഗൈഡിന്റെ സഹായം ഒഴിവാക്കാം.
ജയ്പൂരിലെ ജന്തർമന്ദർ പോലുള്ള സ്ഥലങ്ങളിലെ ശാസ്ത്ര ഉപകരണങ്ങൾ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. അപ്പോൾ ഓരോ ഉപകരണത്തിന്റെ അടുത്തും ചുമ്മാ പോയി അങ്ങ് നിൽക്കുക.എപ്പോൾ ഗൈഡുകൾ ഓരോ ടീമുമായി വന്ന് കാര്യങ്ങൽ വിശദീകരിച്ച് പോകും,മൂന്ന് നാല് ടീം വന്ന് കഴിയുമ്പോയേക്കും നിങ്ങൾക്ക് നല്ല ധാരണ കിട്ടിയിട്ടുണ്ടോകും.
* ഫോണിനെ മാത്രം ആശ്രയിക്കാതെ കാര്യങ്ങൽ ഒരു ഡയറിയിൽ എയുതി വെക്കുക.ഓരോ സഞ്ചാര കേന്ദ്രത്തിൽ എത്തുമ്പോഴും നെറ്റ് ഓഫ് ആകി കാഴ്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.ഫോൺ ഒരു ക്യാമറ ഉപാധിയായി മാത്രം ഉപയോഗിക്കുക
* യാത്രക്ക് പോകുമ്പോൾ പരമാവധി സിമ്പിൾ വസ്ത്രം ധരിക്കുക.നമ്മൽ സ്ഥലങ്ങൾ കാണാൻ അല്ലേ പോകുന്നത്,അല്ലാതെ നമ്മളെ കാണിക്കാൻ അല്ലല്ലോ,
ഒരു ലുങ്കി മുണ്ടും അയഞ്ഞ പാന്റും tshirt m ഉദുതായിരു ന്നു ഞാൻ യാത്ര ചെയ്തത്.പബ്ലിക് ടോയ്‌ലറ്റ്കൾ ഉപയോഗിക്കുമ്പോൾ സിംപിൾ വസ്ത്രങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടാകും
#ഉത്തരേന്ത്യൻ യാത്ര വിവരണം പിന്നീട് എഴുതാം
#എന്തെങ്കിലും സഹായം,സംശയം ഒക്കെ ഉണ്ടെങ്കിൽ ഇങ്ങൾ വിളിച്ചോളീ
9567773715

No comments:

Post a Comment