സൂര്യോദയം മുതൽ അസ്തമയം വരെ
രാമേശ്വരം-ധനുഷ്കോടി
------------------------------------------------------------------
രാത്രി യാത്ര ആയതിനാൽ സഹയാത്രികർ എല്ലാം നല്ല ഉറക്കത്തിലാണ്.
Window സീറ്റിന് അടുത്ത് പാതി തലയും പുറത്തേക്കിട്ട് ഞാൻ എന്തൊക്കെയോ സ്വപ്നം കാണുകയാണ്. സ്വപ്നത്തിൽ സുനാമി തിരകൾ വിഴുങ്ങുന്ന പാമ്പൻ പാലം കാണുന്നുണ്ട്, നിർത്താതെ പോകുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിയപ്പെട്ട പത്രക്കെട്ടുകൾ അടുക്കിവെക്കാൻ പാടുപെടുന്ന ഒരു കൊച്ചു ബാലനെയും കാണുന്നുണ്ട്. പാശ്ചാത്തലത്തിൽ എവിടെനിന്നോ എന്ന ഹിന്ദി പഠിപ്പിച്ച കരുണൻ മാഷിന്റെ പരുക്കൻ ശബ്ദം

""പാമ്പൻ കാ ഫൂൽ ടൂട്ട് ഗയാ....""
രാമനാഥപുരം കഴിഞ്ഞ് സൂര്യോദയത്തിന് തൊട്ടുമുമ്പ് പാമ്പൻ പാലത്തിൽ എത്തി. പാമ്പൻപാലം കാണാൻ തീരുമാനിച്ച സമയം കൊള്ളാം.
പാമ്പൻ പാലം കടന്ന് പാമ്പൻ ദ്വീപിലേക്ക്. ജനവാസം തീരെ കുറഞ്ഞ ശ്രീലങ്കയോട് അടുത്തുനിൽക്കുന്ന ഒരു ചെറിയ പട്ടണം, രാമേശ്വരം.
വായിച്ച ഒട്ടു മിക്ക നോവലിലെയും പ്രധാന കഥാപാത്രങ്ങൾ ജനിച്ചു വീണയിടം പോലെ ഒരു ഇതിഹാസ നായകന് ജന്മം നൽകാൻ എന്തുകൊണ്ടും അർഹമായ ഒരു സുന്ദര ഗ്രാമം.
രാമേശ്വര ത്തിലേക്കുള്ള പ്രധാന പാതക്കരികിൽ ദേശീയ പതാകയുടെ ചുവട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാ പ്രതിഭക്ക് പ്രണാമം.
രാമേശ്വര ത്തിലേക്കുള്ള പ്രധാന പാതക്കരികിൽ ദേശീയ പതാകയുടെ ചുവട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാ പ്രതിഭക്ക് പ്രണാമം.
നഗ്നപാദനായി രാമനാഥ് ക്ഷേത്രത്തിലെ കരിങ്കൽ ശില്പങ്ങൾ നടന്നു കാണുമ്പോൾ ഏറെ വിസ്മയിപ്പിച്ചത് ക്ഷേത്രത്തിനുള്ളിലെ പ്രസിദ്ധമായ തീർത്ഥങ്ങൾ(കുളങ്ങൾ) ആയിരുന്നു.
ഓരോ തീർത്തത്തിലെ വെള്ളത്തിനും ഓരോ രുചി, ഇന്ത്യയിലെ വിവിധ നദികളിലെ ജലം ഓരോ തീർത്ത്തിലേക്കും എത്തുന്നുണ്ട് എന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്റെ പുറത്ത് ചെറിയ ശംഖുകൾ കൊണ്ടുണ്ടാക്കിയ key ചെയിനുകൾ വിൽക്കുന്ന ഒരുപാടു കച്ചവടക്കാർ,10 എണ്ണത്തിന് 20 രൂപ മാത്രമുള്ളതിനാൽ ഒരു set ഞാനും വാങ്ങി.നാട്ടിൽ എത്തി വിലകൂട്ടി മറിച്ച് വിൽക്കാനുള്ള കച്ചവട സാധ്യത മുന്നിൽ കണ്ടിട്ടാകണം സഹയാത്രികരിൽ ചിലർ key ചേയിനുകൾ വാങ്ങികൂട്ടാൻ മത്സരിക്കുകയാണ്.
കലാമിന്റെ വീട്, നിലവിൽ അത് മ്യൂസിയമായി മാറ്റിയിരിക്കുന്നു. നിരവധി അവാർഡുകളും മറ്റ് പൂർവ വസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നു.
പടം എടുക്കാൻ പാടില്ല എന്ന മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി ക്ലാരിറ്റി തീരെ കുറഞ്ഞ എന്റെ മൊബൈൽ ക്യാമറയിൽ പകർത്താൻ ഞാൻ ഒരു വിഫലശ്രമം നടത്തി ,കേട്ടാലറക്കുന്ന തെറിയോടെ പുറത്തേക്ക് തള്ളപ്പെട്ടത് മിച്ചം.

ഇനി പ്രേത നഗരിയിലേക്ക് ആണ് യാത്ര . അറുപതുകളിൽ ചുഴലിക്കാറ്റും അവസാനമായി സുനാമിയും തകർത്തെറിഞ്ഞ ഒരു പട്ടണം ,ധനുഷ്കോടി
നഷ്ടപ്രതാപത്തിന്റെ സ്മാരകശിലകൾ കാണാൻ ബാക്കിവച്ച് സേതു പോയന്റിലേക്ക് യാത്രയായി.
സീതാദേവിയെ രക്ഷിക്കാൻ ഹനുമാൻ രാമസേതു തീർത്ത സ്ഥലം .ഒരുവശത്ത് ബംഗാൾ ഉൾക്കടലും മറുവശത്ത് ഇന്ത്യൻ മഹാസമുദ്രവും.
ധനുഷ്കോടിയിൽ നിന്ന് മണൽ പരപ്പിലൂടെ സേതു പോയിന്റിലേക്കുള്ള ബസ് യാത്ര വേറിട്ട ഒരു അനുഭവം തന്നെ. ഇടക്കിടക്ക് ബസ്സിന്റെ ചക്രങ്ങൾ മണലിൽ താഴ്ന്നു പോകുന്നു.
ബസ്സിറങ്ങി 6 കിലോമീറ്ററിന് മുകളിൽ നട ന്ന് സേതു പോയിന്റിലെത്തി. ശ്രീലങ്കയോട് ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലം. മൊബൈലിൽ ശ്രീലങ്കൻ മൊബൈൽ നെറ്റ് വർക്കിന്റെ മെസ്സേജ് വന്നെന്നും പറഞ്ഞ് ക്യാമ്പ് ലീഡർ നസീഫിന്റെ ബഹളം.
കടലിനടിയിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന രാമസേതു പാലവും അങ്ങ് ദൂരെ, ദൂരെ ദൂരെ ശ്രീലങ്കയുടെ ചെറിയ ഭാഗവും മനസ്സിൽ കണ്ട്
മണൽപ്പരപ്പിൽ നിന്നു ചെറിയ ശംഖും കക്കകളും പെറുക്കിയെടുത്ത് തിരിച്ചു ധനുഷ്കോടിയിലേക്ക് നടന്നു.
മണൽപ്പരപ്പിൽ നിന്നു ചെറിയ ശംഖും കക്കകളും പെറുക്കിയെടുത്ത് തിരിച്ചു ധനുഷ്കോടിയിലേക്ക് നടന്നു.
ഒരു പ്രതാപകാലത്തിന്റെ ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്ന പള്ളിയെയും റെയിൽവേ ട്രാക്കുകലെയും പാതി തകർന്ന കെട്ടിടങളേയും സാക്ഷിയാക്കി സൂര്യാസ്തമയം കണ്ട് തിരിച്ച് നാട്ടിലേക്ക്

No comments:
Post a Comment