ചെങ്കോട്ടയിൽ നിന്നും ഡാൽമിയ കോട്ടയിലേക്കുള്ള ദൂരം
********************************************
ഒരു വെള്ളിയാഴ്ചയാണ് ചെങ്കോട്ടയിൽ എത്തുന്നത്. ദേശീയതയുടെ മൊത്തക്കച്ചവടക്കാർ ചെങ്കോട്ടയെ ഒരു വാടകകെട്ടിടം ആക്കുന്നതിനു മുൻപുള്ള വെള്ളിയാഴ്ച.
ചാന്ദിനി ചൗക് മെട്രോ സ്റ്റേഷന്റെ പുറത്തേക്കുള്ള ഒരു കവാടം നേരെ തുറക്കുന്നത് ചാന്ദിനി ചൗക് മാർക്കറ്റിലേക്കാണ്.ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളിലൊന്ന്. ചെങ്കോട്ടയും ഡൽഹി ജുമുഅ മസ്ജിദും രാജ്‌ഘട്ടും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇരു വശവും തെരുവ് കച്ചവടക്കാർ നിറഞ്ഞ ചാന്ദിനി ചൗക് മാർക്കറ്റിലൂടെ ചെങ്കോട്ട ലക്ഷ്യമാക്കി നീങ്ങി. മസാല പൊടി വിതറിയ മധുര നാരങ്ങയും ചുവന്ന് തുടുത്ത പേരക്കയും യാത്രക്കിടയിൽ കൂട്ടിനായെത്തി. ചാന്ദിനി ചൗക് തെരുവ് ഭക്ഷണങ്ങൾക്കും പേരെടുത്ത സ്ഥലമാണ്.
മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിപ്പെട്ടത് പോലെ ആളുകളോട് ചോദിച്ചു ചോദിച്ചു പോകേണ്ടി വന്നില്ല, മാർക്കറ്റ് റോഡിന്റെ ഒരറ്റത്തു നിന്ന് നോക്കിയാൽ തന്നെ വിദൂരതയിൽ ചുവന്ന കോട്ട കാണാം. നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത രൂപത്തിൽ പാറി കളിക്കുന്ന ദേശീയ പതാകയും.
ചെങ്കോട്ടയുടെ വിശാലമായ മുറ്റത്താണിപ്പോൾ, തൊട്ടു മുൻപിൽ പാറി കളിക്കുന്ന മൂവർണകൊടി.
ഇവിടെ വെച്ചാണ് വർഷങ്ങൾക്ക് മുൻപ് നമ്മുടെ പൂർവികന്മാർ ഒരു ജനതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.
ഇവിടെ വെച്ചാണ് വർഷങ്ങൾക്ക് മുൻപ് നമ്മുടെ പൂർവികന്മാർ ഒരു ജനതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.
ഷാജഹാൻ ചക്രവർത്തി പണി കഴിപ്പിച്ച ഈ മുഗൾ നിർമിതി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയതയുടെയും ഭാഗമാകുന്നത് 1857 നു ശേഷമാണ്.
ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യക്കാരായ പട്ടാളക്കാർ(ശിപായിമാർ) തുടങ്ങി വെച്ച കലാപം അത് വരെ പരസ്പരം പോരടിച്ചു നിന്നിരുന്ന നാട്ടു രാജാക്കന്മാർ ഒരുമിച്ചു ഏറ്റെടുത്തതോടെ വൈദേശികാധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ പ്രത്യക്ഷ ബഹുജനസമരമായി 1857 ലെ കലാപം മാറി.ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് പിന്നീടറിയിപ്പെട്ട ഈ പോരാട്ടത്തിൽ ഡൽഹി ഭരിച്ചിരുന്ന ബഹദൂർ ഷാ രണ്ടാമൻ പങ്ക് ചേർന്നത് ചെങ്കോട്ടയിൽ നിന്ന് തുടങ്ങിയ സൈനിക നീക്കത്തിലൂടെയായിരുന്നു.

കലാപാനന്തരം ബ്രിട്ടീഷുകാർ ചെങ്കോട്ട പിടിച്ചെടുത്തു വിലപിടിപ്പുള്ള അപൂർവ വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു.കോഹിനൂർ രത്നവും ഷാജഹാന്റെ പാനപാത്രവും ബഹദൂർഷായുടെ കിരീടവുമൊക്കെ ഇന്നും ലണ്ടനിൽ ഭദ്രമായിട്ട് തന്നെയുണ്ട്.നമ്മൾ നിരന്തരം ആവശ്യപ്പെട്ടിട്ടും കൊള്ളയടിച്ച മുതലുകൾ തിരിച്ചു തരാൻ ബ്രിട്ടൻ ഇത് വരെ തയ്യാറായിട്ടുമില്ല.
ചെങ്കോട്ടയുടെ ഭിത്തികളിൽ തലോടി ഉള്ളിലേക്ക് പോകുന്തോറും ഒരു പ്രത്യേകതരം അനുഭൂതി നമ്മൾ അനുഭവിച്ചു തുടങ്ങും.ചരിത്ര പ്രസിദ്ധമായ മൂന്നു വിചാരണകൾ നടന്നത് ഇതിനകത്ത് വെച്ചായിരുന്നു.
ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പിടിക്കപ്പെട്ടവരെ ഇവിടെ വെച്ചാണ് വിചാരണ ചെയ്തത്.രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഐ എൻ എ ഉദ്യോഗസ്ഥരെ പിന്നീട് ഇവിടെ വിചാരണ ചെയ്തു.ഒടുവിൽ ഗാന്ധി വധത്തിൽ പിടിക്കപ്പെട്ട ഗോഡ്സെയെയും കൂട്ടു പ്രതികളെയും വിചാരണ ചെയ്യാനായി സ്ഥാപിച്ച പ്രത്യേക കോടതിയും ഇതിനകത്തായിരുന്നു.
ഗാന്ധി വധത്തെ ന്യായീകരിച്ചുള്ള ഗോഡ്‌സെയുടെ വാദങ്ങൾ കേട്ട് പ്രതികരിക്കാൻ കഴിയാതെ നിസ്സഹായവസ്തയിൽ നിന്ന ചെങ്കോട്ടയിലെ ചുമരുകളെ നോക്കി കുറച്ചു നേരം അങ്ങനെ നിന്നു.
ഗാന്ധി വധത്തെ ന്യായീകരിച്ചുള്ള ഗോഡ്‌സെയുടെ വാദങ്ങൾ കേട്ട് പ്രതികരിക്കാൻ കഴിയാതെ നിസ്സഹായവസ്തയിൽ നിന്ന ചെങ്കോട്ടയിലെ ചുമരുകളെ നോക്കി കുറച്ചു നേരം അങ്ങനെ നിന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരവും സ്വാതന്ത്യാനന്തര ഇന്ത്യയിലെ പല രാഷ്ട്രീയ സംഭവ വികാസങ്ങളും ചെങ്കോട്ടയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് കൊണ്ട് തന്നെയാകണം പണ്ഡിറ്റ് നെഹ്‌റു മുതൽ ഇങ്ങോട്ടു എല്ലാ പ്രധാന മന്ത്രിമാരും ഓഗസ്റ്റ് 15 നു ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി ഭാരതജനതയെ അഭിസംബോധന ചെയ്യുന്നത്.
സ്വാതന്ത്ര്യസമര ചരിത്രം മനസ്സിലാക്കി ചെങ്കോട്ടയിലെത്തുന്ന ഓരോ ഇന്ത്യക്കാരനും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം വൈകാരിക അനുഭൂതി ചെങ്കോട്ട സമ്മാനിക്കും എന്നുറപ്പാണ്. പക്ഷേ ഈ ചരിത്ര സ്മാരകത്തിന്റെ നടത്തിപ്പവകാശം കുത്തക കമ്പനികൾക്ക് കൊടുത്താൽ എന്തായിരിക്കും അവസ്ഥ.. !!!
അടുത്ത അഞ്ചു വർഷത്തേക്കുള്ള നടത്തിപ്പവകാശം 25 കോടി രൂപക്ക് വാങ്ങിയ ഡാൽമിയ ഗ്രൂപ്പിന് ചെങ്കോട്ടക്കുള്ളിൽ അവരുടെ നാമഫലകങ്ങൾ വെക്കാനുള്ള അധികാരവുമുണ്ട്.
ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഒട്ടനവധി സ്വാതന്ത്ര്യ സമര സേനാനികളുടെയും ഓർമ്മകൾ തേടി ചെങ്കോട്ടയിലെത്തുന്ന ഒരു ചരിത്ര വിദ്യാർത്ഥിയെ സ്വീകരിക്കേണ്ടത് കോർപറേറ്റ് ചട്ടങ്ങളും ഡാൽമിയ കമ്പനിയുടെ പരസ്യ ബോർഡുകളുമാണോ ?...
ടൂറിസ്റ്റ് ഭൂപടങ്ങളിൽ ചെങ്കോട്ടക്ക് പകരം ഡാൽമിയ കോട്ട ഇടം പിടിക്കുന്നത് എപ്പോഴായിരിക്കും !!!!

No comments:
Post a Comment